Breaking News

ജില്ലാ വടംവലി മൽസരം: 3 ന് കുണ്ടംകുഴിയിൽ


കാഞ്ഞങ്ങാട് : കാസർകോട് ജില്ല വടംവലി അസോസിയേഷൻ കുണ്ടകുഴി ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ആഗസ്ത് 3 ന് രാവിലെ എട്ട് മണി മുതൽ കുണ്ടകുഴി  സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 13, 15 ആൺ-പെൺ കുട്ടികൾക്കും  സബ്ബ് ജൂനിയർ - 17-19 ആൺ-പെൺ - മിക്സഡ് വിഭാഗത്തിലും സിനീയർ പുരുഷ- പെൺ -മിക്സഡ് വിഭാഗത്തിലുമാണ് മത്സരം നടക്കുക.

2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് വിവിധ കാറ്റഗറിയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. സിനീയർ വിഭാഗത്തിന് പ്രായപരിധിയില്ല. 

ഡിഎംഎസ് ബൂട്ട് നിർബന്ധമാണ്. സംസ്ഥാന മത്സരത്തിനുള്ള  ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

 കൂടുതൽ വിവരങ്ങൾ: 813881 7024, 9495777710.

No comments