Breaking News

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ചെർക്കള: പൊവ്വലിൽ ബൈക്കുകൾ ത മ്മിൽ കൂട്ടിയിടിച്ച് മൂലടുക്കം സ്വദേശിയായ യുവാവ് മരിച്ചു. പരേതനായ ബി.കെ മുഹമ്മദ് കുഞ്ഞി യുടെ മകൻ കബീറാണ്(42) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ചെർക്കള ജാൽപൂർ അന്തർസംസ്ഥാന പാതയിലെ പൊവ്വലിലാണ് അപകടം. കബീർ പൊവ്വ ൽ എൽബിഎസ് എഞ്ചിനീയറിങ് കോളേ ജിന് സമീപം പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കർമ്മം ഇന്നലെ നടന്നിരുന്നു. രാവിലെ ബോവിക്കാനം ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം. മുള്ളേരിയ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്ക് ക ബീറിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുത രമായി പരിക്കേറ്റ കബിറിനെ ചെർക്കളയിലെ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതയായ ഖദീജയാണ് മാതാവ്. ഭാര്യ: സുഹറാബി. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, ഫാത്തിമ. ആയിഷ.

No comments