ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാർക്ക് ജില്ലാതല ഏകദിന പരിശീലനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലയിലെ റെഡ്‌ക്രോസ് പ്രവർത്തനം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള വിദ്യാലയങ്ങളിലെ ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാർക്കായിഏകദിന പരിശീലനം നൽകി. നൂറ്റിപ്പത്ത് കൗൺസിലർമാർ പരിശീലനത്തിൽപങ്കെടുത്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങ് ജൂനിയർ റെഡ്ക്രോസ് സംസ്ഥാന കോഡിനേറ്റർ ആർ ശിവൻ പിള്ള പരിശിലനവും വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതാങ്കണം , സ്കൂൾ മുറ്റത്തൊരു തേൻമാവ് പദ്ധതിയും ഉദ്‌ഘാടനം ചെയ്‌തു.കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിനുള്ള മികച്ച വിദ്യാലയമായി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ ഹൈസ്കൂൾ, മികച്ച കൗൺസിലറായി ഇതേ വിദ്യാലയത്തിലെ എം കെ പ്രിയയെയും അർഹരായി ഇവർക്കുള്ള ഉപഹാരവുംചടങ്ങിൽ വെച്ച് സമ്മാനിച്ചു . റെഡ് ക്രോസ് ജില്ലാ ചെയർമാൻ എം വിനോദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി കെ നാരായണൻ , വൈസ് ചെയർമാൻ കെ അനിൽകുമാർ, ട്രഷറർ എൻ സുരേഷ് , മാനേജിംഗ് കമ്മറ്റിയംഗം എം സുദിൽഎന്നിവർ സംസാരിച്ചു തുടർന്ന് നടന്ന സെഷനിൽ ഡോ ലക്ഷമി ദേവി എം പൈ ക്ലാസെടുത്തു ജില്ലാ കോർഡിനേറ്റർ ജ്യോതി കുമാരിഏ ഉപജില്ലാ കോർഡിനേറ്റർമാരായ ഇന്ദിരാ മന്നവൻ , ലക്ഷ്മീശ, വി എം ജെസി,ടി പി പത്‌മകുമാർ എന്നിവർ ഉപജില്ലാ ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു ജില്ലാ കോർഡിനേറ്റർ ടി കെ സെമീർ സ്വാഗതവും . ജോയിൻ്റ് കോഡിനേറ്റർ പി ജി പ്രശാന്ത് നന്ദിയും പറഞ്ഞു
No comments