രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോഡിനേറ്റർമാരുടെ യോഗം ചേർന്നു രാജപുരം പൊലീസ് ഇൻസ്പെക്ടർ രാജേഷ്.പി ഉദ്ഘാടനം ചെയ്തു
രാജപുരം : രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോഡിനേറ്റർമാരുടെ യോഗം രാജപുരം പോലീസ് സ്റ്റേഷനിൽ വെച്ച് ചേർന്നു. രാജപുരം എസ് പി ജി സ്റ്റേഷൻ കോർഡിനേറ്റർ എ എസ് ഐ മോൻസി പി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ എസ് ഐ ജോസഫ് സ്വാഗതം പറഞ്ഞു. യോഗത്തിന്റെ ഉത്ഘാടനവും മുഖ്യ പ്രഭാഷണവും രാജപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് പി നിർവഹിച്ചു, പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ച് രാജപുരം ഇൻസ്‌പെക്ടർ യോഗത്തിൽ സംസാരിച്ചു. യോഗത്തിൽ ആശംസ അറിയിച്ചു സംസാരിച്ചത് സ്റ്റേഷൻ എ എസ് ഡബ്ല്യു അരുൺ. ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ് പരിപാടിക്ക് നന്ദി അറിയിച്ച് സംസാരിച്ചു. സ്റ്റേഷൻ പരിധിയിലെ 20 സ്‌കൂളുകളിലെയും 2 കോളേജിലെയും എസ്പിജി /സിപിജി കോഡിനേറ്റർമാർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ സ്കൂൾ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗങ്ങൾ ചേരുവാനും, സ്കൂളുകളിൽ പരമാവധി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുവാനും, പരാതിപ്പെട്ടി സ്ഥാപിക്കുവാനും, ലഹരി വിരുദ്ധ പരിപാടികൾ, ആന്റി റാഗിങ്ങ് അവബോധ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.
No comments