Breaking News

ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമാകുന്നു


കാസർകോട് : ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമാകുന്നു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് പരിപാടി നടന്നത്. ഗുരുപൂർണ്ണിമ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത് . വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിന്റെ ഭാഗമായിരുന്നു ചടങ്ങ്.

സ്കൂളിലെ വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിന്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. എന്നാൽ, കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകൾ ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്. 

No comments