വർണ്ണ വിസ്മയം കൊണ്ട് ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയിറക്കി കുമ്പളപ്പള്ളി യു പി സ്കൂൾ
കരിന്തളം: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വർണ്ണവിസ്മയം കൊണ്ട് വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി ഇറക്കിയിരിക്കുകയാണ് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ . വ്യാപാരി വ്യവസായി ഏകോപന സമിതി ബിരിക്കുളം യൂണിറ്റിൻ്റെ സഹകരണത്തോടുകൂടിയാണ് സ്ക്കൂളിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ബിരിക്കുളം യൂണിറ്റ് പ്രസിഡന്റ് യു. കുഞ്ഞിരാമൻ നായർ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി. സിദ്ദിഖ്, ഹെഡ് മാസ്റ്റർ കെ.പി.ബൈജു , റിട്ടയേർഡ് ഹെഡ് മാസ്റ്റർ കെ ജോളി ജോർജ്,പി.ടി.എ അംഗം ഹരി ചെന്നക്കോട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
No comments