കാറിൽ കടത്തിയ മയക്കുമരുന്നുമായി ചുള്ളിക്കര സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ
രാജപുരം : കാറിൽ കടത്തിയ എം.ഡി എം.എയും കഞ്ചാവുമായി പാറപ്പള്ളി സ്വദേശിയും ചുള്ളിക്കര സ്വദേശിയും ബേക്കൽ പൊലീസിൻറെ പിടിയിൽ. കോടോം ചുള്ളിക്കര കണ്ടത്തിൽ കെ. ആഷിഖ് 29, അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറയിലെ അബ്ദുൾ നാഫി 25 എന്നിവരാണ് അറസ്റ്റിലായത്. ഉദുമ പള്ളത്ത് നിന്നു മാണ് കാർ സഹിതം പ്രതികളെ പിടികൂടിയത്. 2.710 ഗ്രാം കഞ്ചാവ് അടങ്ങിയ പുകയില പൊതിയും 2.4 30 ഗ്രാം
എം.ഡി.എം. എയും കാറിൽ നിന്നും പൊലീസ് കണ്ടെത്തി. ആഷിഖ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ആഷിഖ് നിലവിൽ കൊട്ടോടി പേരടുക്കത്താണ് താമസമെന്ന് പൊലീസിനോട് പറഞ്ഞു. ബേക്കൽ എസ്.ഐ എം. സവ്യസചി, പ്രബേഷനറി എസ്.ഐ മനു കൃഷ്ണൻ, സീനിയർ സിവിൽ ഓഫീസർ
സജേഷ്, സിവിൽ ഓഫീസർ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
No comments