കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായശല്യം അതിരൂക്ഷം.. അധികൃതർക്ക് നിവേദനം നൽകി ബിജെപി പ്രവർത്തകർ
വെള്ളരിക്കുണ്ട് : രൂക്ഷമായ തെരുവുനായ ശല്യം കാരണം കിനാനൂർ കരിന്തളം പഞ്ചായത്തിൽ ജനങ്ങൾ ഭീതിയിൽ. സ്കൂൾ വിദ്യാർത്ഥികളും മുതിർന്ന പൗരൻമാരുമാണ് തെരുവുനായ ശല്യം കാരണം കൂടുതൽ ദുരിതമനുഭിവിക്കുന്നത്. തെരുവുനായ ശല്യം ജനജീവിതത്തിന് ഭീഷണിയായിട്ടും മൗനം തുടരുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.ജെ.പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി.തെരുവുനായ ശല്യം ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി ചോയങ്കോട് , കരിന്തളം , കോഴിത്തട്ട , കൊല്ലംപാറ , പരപ്പ തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത് ഇതിന് ഉടൻ പരിഹാരം കാണണമെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതി എത്രയും പെട്ടെന്ന് ഇതിനെതിരെ തക്കതായ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഭാരതീയ ജനതാ പാർട്ടി മുന്നോട്ടു വരുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് തലയ ടുക്കം, പ്രസിഡൻറ് വർണ്ണം പ്രമോദ്, സെക്രട്ടറി സുകുമാരൻ, രഞ്ജിത്ത് വരയിൽ, തുടങ്ങിയവർ സംബന്ധിച്ചു.
No comments