ലഹരിക്കെതിരെ കൈകോർത്ത് മിൽമയും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജും
കുണിയ : മിൽമ കാസർഗോഡ് ഡയറിയുടെ നേതൃത്വത്തിൽ കുണിയ ആർട്സ് ആൻഡ് സയൻസ് കോളജുമായി ചേർന്ന് "ബ്രേക്ക് ദ സൈക്കിൾ സ്റ്റോപ്പ് ഓർഗനൈസ്ഡ് ക്രൈം എന്ന മുദ്രാവാക്യത്തിൽ ഊന്നി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാംപെയ്ൻ 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കുണിയ കോളേജ് ആന്റി-നാർക്കോട്ടിക് സെല്ലിന്റെയും എൻ.എസ്.എസ് യൂണിറ്റ്- 98ന്റെയും സഹകരണത്തോടെയായിരുന്നു വേറിട്ട പരിപാടി നടന്നത്.
എൻ.എസ്.എസ് ഗീതം ആലപിച്ച് തുടങ്ങിയ ചടങ്ങിൽ ഡോ. ജീന ടി.സി. (എൻ എസ് എസ് പ്രോഗ്രാം ഓഫീസറും ആന്റി-നാർക്കോട്ടിക് സെൽ കോൺവീനറുമായ ക്യാമ്പയിനിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.
മിൽമ കാസർഗോഡ് ഡയറി മാനേജർ സ്വീറ്റി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.മിൽമ അനുവർത്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലേക്കുള്ള ആത്മാർഥതയും വളരെ വലുതാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാനേജർ സ്വീറ്റി വർഗ്ഗീസ് പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഫായിസ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെയുള്ള ശക്തമായ ആയുധമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. അസിസ്റ്റന്റ് പ്രൊഫസർ മഅൻഷാന, മാനസികാരോഗ്യവും ബോധവത്കരണവും എടുത്തുകാട്ടി ആശംസ സന്ദേശം നൽകി. ചടങ്ങിന്റെ
പ്രധാന ആകർഷണമായിരുന്നു സിവിൽ എക്സൈസ് ഓഫീസറും വിമുക്തി മെന്ററുമായ ചാൾസ് ജോസ് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് . മയക്കുമരുന്ന് ഉപയോഗത്തിന്റെ യാഥാർഥ്യങ്ങളും അതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ഉൾകാഴ്ച നൽകുന്നതായിരുന്നു ക്ലാസ്
മയക്കുമരുന്ന് ഉപയോഗം തടയാൻ സമൂഹമെന്നതിന്റെ സംയുക്ത ശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. തുടർന്ന്
ഡോ. ജീന ടി.സി. ചൊല്ലിക്കൊടുത്ത മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.തുടർന്ന് മിൽമയുടെ സാമൂഹ്യ സൗഹൃദ പ്രവർത്തനങ്ങൾ ഹൃദ്യമായി പ്രതിപാദിക്കുന്ന കോർപ്പറേറ്റ് വീഡിയോ പ്രദർശിപ്പിച്ചു.
മാർക്കറ്റിംഗ് ഓഫീസർ ആഷിഷ് ഉണ്ണി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
No comments