വെള്ളരിക്കുണ്ട് ടൗണിൽ നിന്നും അളവിൽ കൂടുതൽ വിദേശ മദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ
വെള്ളരിക്കുണ്ട് ടൗണിൽ നിന്നും അളവിൽ കൂടുതൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പുളിങ്ങോം ഉദയഗിരി സ്വദേശിയായ തോമസ് (50) ആണ് പിടിയിലായത്. വെള്ളരിക്കുണ്ട് ടൗണിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംശയകരമായി വന്ന സ്കൂട്ടർ യാത്രക്കാരനെ പരിശോധിക്കുമ്പോഴാണ് സ്കൂട്ടറിൽ തൂക്കിയിട്ടിരുന്ന സഞ്ചിയിൽ നിന്നുംഅളവിൽ കൂടുതൽ വിദേശമദ്യകുപ്പികൾ കണ്ടെത്തിയത് .പരിശോധനയിൽ 10 ലിറ്റർ വിദേശമദ്യം കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
No comments