Breaking News

പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം, അപകടം ആര്യയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ



പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ആര്യ നായകൻ ആകുന്ന ചിത്രമാണിത്.

കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. കോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്.

രാജുവിനെ അനുസ്‍മിച്ച് വിശാല്‍ എക്സില്‍ കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്.

No comments