കുമ്പള ദേശീയ പാതയിൽ വീണ്ടും അപകടം ; നിയന്ത്രണം തെറ്റിയ കാർ സുരക്ഷാ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ നാലു പേർക്ക് പരിക്ക്
കാസർകോട്: കുമ്പള ദേശീയ പാതയിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാർ സുരക്ഷാ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപ്രതിയിലേക്ക് കൊണ്ടു പോയി. കണ്ണൂർ, ഇരിക്കൂർ സ്വദേശികളായ അബ്ദുൽ നാസർ, നുസ്രത്ത്, അയൂബ്, ജാഫർ എന്നിവർക്കാണ് പരിക്കേറ്റത്. അബ്ദുൽ നാസറിനെ മംഗ്ളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് കുമ്പള ബദ്ർ ജുമാമസ്ജിദിനു മുൻ വശത്താണ് അപകടം. മണിപ്പാലിലെ
ആശുപ്രതിയിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. ഏതാനും ആഴ്ചകൾക്കു മുമ്പും ബദർ ജുമാമസ്ജിദിനു മുൻവശം കാർ അപകടത്തിൽപ്പെട്ടിരുന്നു. ബേക്കൽ, മൗവ്വൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് സാരമായി പരിക്കേറ്റിരുന്നു.
No comments