Breaking News

ഇന്ത്യൻ സീനിയർ ഫുട്ബോൾ വനിതാ ടീം അംഗവും ടീമിന് വേണ്ടി ഗോളും നേടിയ മടിക്കൈ ബങ്കളത്തിന്റെ പ്രിയ താരം പി മാളവികയ്ക്ക് ജന്മനാടിന്റെ പൗരസ്വീകരണം


മടിക്കൈ : തായ്ലൻഡിൽ നടന്ന ഏഷ്യകപ്പ് യോഗ്യത നിർണയ മത്സരത്തിൽ വിജയിച്ച ഇന്ത്യൻ സീനിയർ ഫുട്ബോൾ വനിതാ ടീം അംഗവും ടീമിന് വേണ്ടി ഗോളും നേടിയ മടിക്കെ ബങ്കളത്തിന്റെ പ്രിയ താരം പി മാളവികയ്ക്ക് ജന്മനാടിന്റെ പൗരസ്വീകരണം. ബങ്കളം ടൗണിൽ നിന്നും കക്കാട്ട് ഗവ. ജിഎച്ച്എസ്എസിലേക്ക് മുത്തുക്കുടകളുടെയും ബാന്റ് വാദ്യത്തിന്റെയും അകമ്പടിയോടെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു. അനുമോദന യോഗം മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. മാളവിക, കോച്ച് നിധീഷ്, അധ്യാപിക പ്രീതി മോൾ എന്നിവർക്ക് പി കരുണാകരൻ ട്രോഫി സമ്മാനിച്ചു. വി പ്രകാശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, സിപിഐ എം ഏരിയ സെക്രട്ടറി എം രാജൻ, പ്രഭാകരൻ കാഞ്ഞിരക്കാൽ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, പഞ്ചായത്തംഗം രാധ, പ്രൊഫ. വി കുട്ട്യൻ, പി നാരായണൻ, കെ എം വിനോദ്, എം വി ദീപേഷ്, കെ നാരായണൻ, കോച്ച് നിധീഷ് ബങ്കളം, എസ് പ്രീതി മോൾ തുടങ്ങിയവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

No comments