സംസ്ഥാന പാതയുടെ അശാസ്ത്രീയ നിർമാണം ; ചുള്ളിക്കര പടിമരുതിൽ റോഡിന്റെ മധ്യത്തിൽ ഗർത്തം രൂപപ്പെട്ടു
രാജപുരം : കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ ചുള്ളിക്കര പടിമരുതിൽ റോഡിന്റെ മധ്യ ഭാഗത്തായി വീണ്ടും ഗർത്തം രൂപപ്പെട്ടു. തുടർച്ചയായി ഈ മഴക്കാലത്തും ഉറവ പൊട്ടിയാണ് കുഴി രൂപം കൊണ്ടത്.
അശാസ്ത്രീയമായ രീതിയിലുള്ള റോഡ് പണിയാണ് നടക്കുന്നതെന്നും നിരന്തരം കുഴി രൂപപ്പെടുമ്പോൾ അടച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇവിടെ കലുങ്ക് നിർമ്മിച്ചാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരം ആവുകയുള്ളു എന്നും, നിരവധി തവണ കലുങ്ക് നിർമ്മിക്കണമെന്ന് ആവശ്യ പ്പെട്ടതാണെന്നും നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾ കുഴിയിൽ വീണ് വൻ അപകടങ്ങൾക്ക് സാധ്യത ഉണ്ട്.
No comments