11 ആശുപത്രികൾക്ക് കായകൽപ് പുരസ്‌കാരം ജില്ലയിലെ മികച്ച ജനകീയാരോഗ്യകേന്ദ്രമായി ചോയ്യങ്കോട് തെരഞ്ഞെടുക്കപ്പെട്ടു.. ബിരിക്കുളം, ചട്ടഞ്ചാൽ എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനം
കാസർകോട് : ആരോഗ്യംവിട്ടൊരുകളി ജില്ലക്കില്ലെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ കായകൽപ് പുരസ്കാരത്തിലെ നേട്ടം. ആശുപത്രികളിലെ ശുചിത്വത്തിനായാലും മാലിന്യപരിപാലനത്തിനായാലും രോഗീപരിചരണം പോലെ പ്രാധാന്യം നൽകുന്നു ജില്ലയിലെ സർക്കാർ ആശുപ്രതികൾ. അതുകൊണ്ടാണ് 11 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുരസ്കാരം ലഭിച്ചത്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാനായി ആവിഷ്കരിച്ചതാണ് കായൽകൽപ് പുരസ്കാരം. ജില്ലാ/ജനറൽ/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപ്രതികൾ, താലൂക്ക് ആശുപ്രതികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽനിന്ന് തെരഞ്ഞെടുക്കുന്നവയ്ക്കാണ് പുരസ്കാരം. ജില്ലാ പരിശോധനയും സംസ്ഥാന പരിശോധനയും നടത്തിയാണ് മികച്ച ആശുപ്രതികളെ തെരഞ്ഞെടുത്തത്.താലൂക്ക് ആശുപ്രതികളിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി സംസ്ഥാനത്ത് ഒന്നാമതായി. 15ലക്ഷം രൂപ ആശുപ്രതിക്ക് ലഭിക്കും. പരിസ്ഥിതി സൗഹൃദ വിഭാഗത്തിൽ 96 ശതമാനം മാർക്ക് നേടിയതിന് അഞ്ച് ലക്ഷം രൂപയുടെ പുരസ്കാരവും തൃക്കരിപ്പൂരിന് ലഭിച്ചു.നീലേശ്വരം ബ്ലോക്ക്
പഞ്ചായത്തിനുകീഴിലാണണ് ആശുപ്രതി. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, ആശുപത്രി വികസന സമിതി എന്നിവയുടെ ഇടപെടലാണ് ആശുപ്രതി ഉന്നതനിലവാരത്തിലെത്തിയത്.മൂന്നുലക്ഷം രൂപ വീതമുള്ള കായകൽപ്പ് കമൻഡേഷൻപുരസ്കാരം കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപ്രതി, കാസർകോട് ജനറൽ ആശുപത്രി, ചെറുവത്തൂർ സിഎച്ച്സി എന്നിവയ്ക്കാണ്. ജില്ലയിൽ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഓലാട്ട്, ചട്ടഞ്ചാൽ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. പെർളയ്ക്ക് രണ്ടാംസ്ഥാനവും നർക്കിലക്കാടിന് മൂന്നാംസ്ഥാനവുമാണ്. ജില്ലയിലെ മികച്ച ജനകീയാരോഗ്യകേന്ദ്രമായി ചോയ്യങ്കോട് തെരഞ്ഞെടുക്കപ്പെട്ടു. ബിരിക്കുളം, ചട്ടഞ്ചാൽ എന്നിവയ്ക്കാണ് രണ്ടും മൂന്നും
സ്ഥാനം.
No comments