Breaking News

അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് മുന്നോടിയായി ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ ജനകീയ കുറ്റപത്രം സമർപ്പിച്ചു കാട്ടുപന്നി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അട്ടക്കാടുള്ള കുഞ്ഞമ്പുവിൻ്റെ ഭാര്യ ദേവകി സമര പതാക സമിതി ചെയർമാൻ സണ്ണി പൈകടക്ക് നൽകി കൊണ്ട് ഉത്ഘാടനം നിർവഹിച്ചു


വെള്ളരിക്കുണ്ട്: ആഗസ്റ്റ് 15 ന് വെള്ളരിക്കുണ്ടിൽ വന്യമൃഗ ആക്രമണത്തിനെതിരെ ആരംഭിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്ര ഗത്തിന് മുന്നോടിയായി ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ ജനകീയ കുറ്റപത്രം സമർപ്പിച്ചു.വനം വകുപ്പിനെതിരെ സത്യാഗ്രഹ സമിതിയുടെ പന്ത്രണ്ട് കുറ്റാരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. വന്യജീവികൾക്ക് വനത്തിനുള്ളിൽ ഭക്ഷണത്തിൻ്റെയും വെളളത്തിൻ്റെയും ലഭ്യത ഉറപ്പുവരുത്താത് , വന്യജീവികളുടെ എണ്ണവും അവയുടെ ഭക്ഷ്യ ശൃംഗലയുടെ നിജസ്ഥിതിയും പഠനവിധേയമാക്കത്തത്, വനഭൂമിയിൽ തേക്ക് - യൂക്കാലി തോട്ടങ്ങൾ വച്ചുപിടിപ്പിച്ചത്, വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടാലും കൃഷി നാശം സംഭവിച്ചാലും നാമമാത്ര നഷ്ടപരിഹാരം നൽകുന്നത്, വനാതിർത്തികളിലെ ഫെൻസിംഗ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ മെയിൻ്റെനൻസ് നടത്താത്തത് തുടങ്ങിയ നിരവധി കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളത്.


കുറ്റപത്ര സമർപ്പണയാത്ര വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്തത് ഏതാനും വർഷം മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അട്ടക്കാടുള്ള കുഞ്ഞമ്പുവിൻ്റെ ഭാര്യ ദേവകിയാണ്. കർഷകസ്വരാജ് സത്യാഗ്രഹ സമിതിയുടെ സമര പതാക സമിതി ചെയർമാൻ സണ്ണി പൈകടക്കു് നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടനസമ്മേളനത്തിൽ ജോസ് വടക്കേ പറമ്പിൽ, ഷോബി ജോസഫ്, വിനു കെ.ആർ തുടങ്ങിയവർ പ്രസംഗിച്ചു. ഭീമനടി , കാലിച്ചാമരം തുടങ്ങിയ സ്ഥലങ്ങളിലെ വിശദീകരണയോഗങ്ങളിൽ അപ്പച്ചൻ പുല്ലാട്ട്, ബേബി ചെമ്പരത്തി തുടങ്ങിയവർ സംസാരിച്ചു. ജിമ്മി ഇടപ്പാടി, പി.സി. രഘുനാഥൻ, ഷിനോജ് ഇ.കെ, മാർട്ടിൻ തയ്യിൽ, തോമസ് ചെറിയാൻ തുടങ്ങിയവർ പരിപാടിക്കു് നേതൃത്വം നൽകി. ഫോറസ്റ്റ് ഓഫീസിൽ സമർപ്പിച്ച കുറ്റപത്രത്തെ അടിസ്ഥാനമാക്കിയുള്ള കുറ്റവിചാരണ ജൂലൈ 26 ന് വിവിധ പൗരസമൂഹപ്രസ്ഥാന പ്രതിനിധികളുടെ മുമ്പാകെ കാഞ്ഞാങ്ങാട് സംഘടിപ്പിച്ചിട്ടുണ്ട്.

No comments