ആശങ്ക പരിഹരിക്കണം വീരമലക്കുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം
ചെറുവത്തൂർ ; വിരമലക്കുന്നിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്ത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.വിവി നഗറിൽ നിന്ന് പ്രകടനം ആരംഭിച്ചു. വിരമലക്കുന്നിന് സമീപം പൊതുയോഗം ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ശ്രീജിത് രവീന്ദ്രൻ അധ്യക്ഷനായി. കെ മായ, ആർ നവീൺകുമാർ, കെ വി അനീഷ്, കെ അഭിറാം എന്നിവർ സംസാരിച്ചു. കെ സജേഷ് സ്വാഗതം പറഞ്ഞു.
No comments