വെള്ളരിക്കുണ്ട് കരുവുള്ളടുക്കം സെൻ്റ്. ജോസഫ് യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഷോർട്ട്ഫിലിം - സിനിമാ പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ട് നിർവ്വഹിച്ചു
വെള്ളരിക്കുണ്ട് : കരിവുള്ളടുക്കം സെൻ്റ്. ജോസഫ് യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. ഷോർട്ട് ഫിലിം - സിനിമാ പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
ജൂവൽ മരിയ ഷൈന എലിസബത്ത് എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്
പിടിഎ പ്രസിഡണ്ട് പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ചിറ്റാരിക്കാൽ എഇഒ ജസീന്ത ജോൺ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റജീന മാത്യു, മദർ പി ടി എ പ്രസിഡണ്ട് നിഷ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജസ്റ്റിൻ ജോസ് സ്വാഗതവും സൈമ ജോസ് നന്ദിയും പറഞ്ഞു. ആൻവിയ ജൂവൽ ടീമിൻ്റെ നൃത്തവും, മാത്യൂസ് ആൻ്റ് ടീമിൻ്റെ ബഷീർ അനുസ്മരണ ദൃശ്യഭാഷ്യവും അരങ്ങേറി.
No comments