തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊന്നിൻ വില തുടരുന്നതിനിടയിൽ മോഷണവും വ്യാപകമായി തീർത്ഥങ്കരയിൽ നിന്നു 200 തേങ്ങകൾ മോഷണം പോയി
കാഞ്ഞങ്ങാട്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊന്നിൻ വില തുടരുന്നതിനിടയിൽ മോഷണവും വ്യാപകമായി. കാഞ്ഞങ്ങാട്, തീർത്ഥങ്കരയിൽ നിന്നു 200 തേങ്ങകൾ മോഷണം പോയി. കോഴിക്കോട്, ചേവായൂർ, നെല്ലിക്കോട്, നൂഞ്ഞിയിൽ ഹൗസിലെ എൻ പ്രശാന്തിന്റെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ തീർത്ഥങ്കരയിലുള്ള ഭാര്യയുടെ വീട്ടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന തേങ്ങകളാണ് മോഷണം പോയത്. ജൂൺ 24നും ജൂലായ് ഒന്നിനും ഇടയിലുള്ള ഒരേസമയത്തായിരുന്നു കവർച്ച നടന്നതെന്നു കേസിൽ പറയുന്നു. തേങ്ങവില ഉയർന്നു കൊണ്ടിരിക്കെ തോട്ടങ്ങളിൽ നിന്നു തേങ്ങ മോഷ്ടിക്കുന്നത് പതിവായതായി കർഷകർ പരാതിപ്പെടുന്നു.
No comments