ദേലമ്പാടി സ്വദേശിയായ യുവാവ് പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചു
പയ്യന്നൂർ : ഷോപ്പിംഗ് മാളിലെ ജീവനക്കാരൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചു. കാസർകോട് ദേലമ്പാടി ആദൂരിലെ ഉർഡു ചേടിമൂല വീട്ടിൽ ആർ.ധനഞ്ജയൻ(20) ആണ് മരിച്ചത്. പയ്യന്നൂർ കേളോത്തെ ക്വാർട്ടേഴ്സിൽ 26 ന് രാത്രിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ മാഗ്നം മാളിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ രവിന്ദ്രൻ-ശ്രീമതി ദമ്പതികളുടെ മകനാണ്.
No comments