Breaking News

മഹാത്മാഗാന്ധി വായനശാല ആൻ്റ് ഗ്രന്ഥാലയം, പ്രിയദർശിനി പുരുഷ സഹായ സംഘം പുലയനടുക്കം കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

കരിന്തളം:   മഹാത്മാഗാന്ധി വായനശാല ആൻ്റ് ഗ്രന്ഥാലയം, പ്രിയദർശിനി പുരുഷ സഹായ സംഘം പുലയനടുക്കം കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് കിനാനൂർ കരിന്തളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിയദർശിനി പുരുഷസഹായ സംഘം പ്രസിഡണ്ട് രജീഷ് പി കെ അധ്യക്ഷതവഹിച്ചു, ഡോക്ടർ ധീരജ് രാജ്, ഡോക്ടർ പി. കൃഷ്ണകുമാർ, ഡോക്ടർ ബിനീഷ് കുമാർ, മഹാത്മാഗാന്ധി വായനശാലയുടെ പ്രസിഡണ്ട് സി വി ഭാവനൻ, വി സന്തോഷ്, ലിസി വർക്കി, സി വി ബാലകൃഷ്ണൻ, കെ.രതീഷ്, ബിൻസ് ജോസഫ്,ഹരിശങ്കർ വി കെ, വി.കെ. രാധ , പ്രീതഭാവനൻ തുടങ്ങിയവർ സംസാരിച്ചു,തുടർന്ന് ജനറൽ മെഡിസിൻ ദന്തരോഗം എന്നിവയിൽ രോഗികളെ പരിശോധിച്ചു ചികിത്സ നിർദ്ദേശിച്ചു സൗജന്യ മരുന്ന് വിതരണവും നടത്തി

No comments