Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് വാർഷിക പൊതുയോഗവും ആദരിക്കൽ ചടങ്ങും നടന്നു.


അമ്പലത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ്  വാർഷിക ജനറൽ ബോഡി യോഗവും,മുതിർന്ന വ്യാപാരികളെ ആദരിക്കൽ ചടങ്ങും,മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള  അനുമോദനവും നടന്നു.

അമ്പലത്തറ   വ്യാപാരഭവനിൽ നടന്ന യോഗം യൂണിറ്റ് പ്രസിഡണ്ട് കെ.വി.ഗോപാലന്റെ  അധ്യക്ഷതയിൽ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽവെച്ച് 50 വർഷമായി വ്യാപാരം നടത്തിവരുന്ന മുതിർന്ന മെമ്പർമാരെ അമ്പലത്തറ ജനമൈത്രി ബിറ്റ് പോലീസ് ഓഫീസർ ടി.വി.പ്രമോദ്  ആദരിച്ചു.ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ പാലക്കി, സംസ്ഥാന കൗൺസിൽ അംഗം ആസിഫ് മെട്രോ, വനിതാ സ്റ്റേറ്റ് കൗൺസിൽ അംഗം സരിജ ബാബു, എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ യോഗത്തിൽ വെച്ച്  അനുമോദിച്ചു.

 പ്രസിഡണ് കെ.വി.ഗോപാലനും യൂണിറ്റിന്റെ സ്നേഹാദരം ജില്ല അദ്ധ്യക്ഷനിൽ നിന്നും സ്വീകരിച്ചു.


രാജൻ പി,പി.കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ പുറവങ്കര, വിജയൻ,എം ഹസൈനാർ കുഞ്ഞിരാമൻ നേരം കാണാതടുക്കം എന്നിവർ സംസാരിച്ചു.

യൂണിറ്റ് ജ:സെക്രട്ടറി ജയരാജൻ സ്വാഗതവും, ട്രഷറർ പി.വി.കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. യോഗത്തിനെത്തിയ മുഴുവൻ മെമ്പർ മാർക്കും യൂണിറ്റ് സ്നേഹോപഹാരമായി  ഗിഫ്റ്റും നൽകി.

No comments