Breaking News

ചിത്താരിയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് അപകടത്തിൽപെട്ടു


കാസർകോട്: ചിത്താരിയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ് അപകടത്തിൽപെട്ടു. റോഡരികിലെ കുഴിയിലേക്ക് ചെരിഞ്ഞ ബസിന് തെങ്ങ് താങ്ങായി. അതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ സൗത്ത് ചിത്താരിയിലെ ഇലക്ട്രിക്സിറ്റി ഓഫീസിന് സമീപത്തായിരുന്നു അപകടം. കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. 12 കുട്ടികൾ ബസിലുണ്ടായിരുന്നു. ഇവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് അപകട സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് വാഹനം കുഴിയിൽനിന്നും മാറ്റി.

No comments