Breaking News

ഗോത്രതനിമയും, സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ജനകീയ ഉത്സവമായി ഊരുത്സവത്തിന് മലയോരത്ത് തുടക്കമായി


ഭീമനടി :  സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോത്രതനിമയും, സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ജനകീയ ഉത്സവമായി ഊരുത്സവത്തിന് മലയോരത്ത് തുടക്കമായി. തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, പഠന ക്ലാസ്സുകൾ, ഉന്നതികളിലെ വികസന വിഷയങ്ങളിൽ ചർച്ചകൾ തുടങ്ങിയവ ഊരുത്സവത്തിൽ നടക്കും. ഭീമനടി ഡ്രൈബൽ ഓഫീസിന് കീഴിൽ വെസ്റ്റ് എളേരി, ഈസ്റ്റ്‌ എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലെ 40ഉന്നതികളിൽ ജനകീയ ഊരുത്സവം നടന്നു. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉന്നതികളിലെ വിദ്യാഭ്യാസ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ, ഊരുനിവാസികൾ എന്നിവരുടെ സജീവ പങ്കാളിത്തം ഊരുത്സവം ജനകീയമാക്കി. വെസ്റ്റ് എളേരി മണാട്ടിക്കവല ഉന്നതിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹനൻ, ഈസ്റ്റ് എളേരി പട്ടേങ്ങാനം ഉന്നതിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലി, ബളാൽ പഞ്ചായത്ത് ചെത്തിപ്പുഴത്തട്ട് ഉന്നതിയിൽ പ്രസിഡന്റ്‌ രാജു കട്ടക്കയം, കിനാനൂർ കരിന്തളം പഞ്ചായത്ത് പന്നിത്തടം ഉന്നതിയിൽ പഞ്ചായത്ത് അംഗം എം ബി രാഘവൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ട്രൈബൽ ഓഫീസർമാരായ കെ മധുസൂദനൻ, എ ബാബു, പ്രമോട്ടർമാ, സാമൂഹ്യ പഠനമുറികളിലെ ഫെസിലേറ്റർമാർ എന്നിവർ നേതൃത്വം നൽകി. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾ, ആരോഗ്യയ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ എന്നിവയും ഉണ്ടാകും.കേരളത്തിലെ ഗോത്ര സമൂഹങ്ങളുടെ സമഗ്രമായ ഉന്നമനത്തിനായി സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.

No comments