മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു : കാഞ്ഞങ്ങാട് ചിത്താരിയിലെ ശ്രീഹരി വാരിക്കാട് ആണ് മരിച്ചത്
കാഞ്ഞങ്ങാട് : മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചിത്താരി ശ്രീഹരി വാരിക്കാട് (24) ആണ് മാംഗ്ലൂര്‍ യേനപ്പോയ ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെ മരിച്ചത്. നാരായണന്‍ വാരിക്കാട് തായരുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ശ്രീനേഷ് വാരിക്കാട് (കുമാരനെല്ലൂര്‍ ദേവി ക്ഷേത്രം മുന്‍ മേല്‍ശാന്തി), ശ്രീരേഖ. സംസ്‌കാരം ചിറ്റെ വാരിക്കാട്ട് ഇല്ലത്ത് പിന്നീട് നടക്കും. ഭൗതികദേഹം ഇല്ലത്ത് എത്തിക്കുന്ന സമയം പിന്നീട് അറിയിക്കുന്നതാണ്.
No comments