Breaking News

കാസർഗോഡ് നെല്ലിക്കുന്നിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ണൂർ മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി


കാസർകോട്: നെല്ലിക്കുന്നിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം കണ്ണൂർ മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി. ഉത്തർപ്രദേശ്, കനോജ് ജില്ലയിലെ ബുൾബുലിയാപൂർ സ്വദേശി റാനു എന്ന ജയ് വീർസിംഗ് (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കാസർകോട്ട് എത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസും ഫയർഫോഴ്സും ഫിഷറീസ് വകുപ്പും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു.

No comments