സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിച്ച് നിരവധി പേര്‍ക്ക് പരിക്ക്
മൊഗ്രാൽ പുത്തൂരില്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന വി.പി ബസ്സും കാസര്‍കോട് ഭാഗത്ത് നിന്ന് എതിരെ വരികയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പിക്കപ്പ് ഡ്രൈവര്‍ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ ഇഷാമിനും വണ്ടിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബസിലെ പത്തോളം യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പിക്കപ്പിലുണ്ടായിരുന്നവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ബസ് യാത്രക്കാരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസും ഫയര്‍ഫോഴ് സും സ്ഥലത്തെത്തി.
No comments