യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
തൃക്കരിപ്പൂരില്‍ പേക്കടം സ്വദേശിനിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേക്കടം സ്വദേശി രാജന്റെ മകള്‍ അമൃത രാജ് (27) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇരുന്നൂറ് മീറ്റര്‍ വടക്ക് മാറിയാണ് ട്രാക്കില്‍ മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. ചന്തേര പോലീസ് സ്ഥലത്തെത്തി.
No comments