Breaking News

'ഓണത്തിനൊരു പൂന്തോട്ടം' ചെണ്ടുമല്ലി കൃഷിയൊരുക്കി ജിഎച്ച്എസ്എസ് മാലോത്ത് കസബ എൻ എസ് എസ് യൂണിറ്റ്

 


മാലോം : "ഓണത്തിനൊരു പൂന്തോട്ടം" എന്ന പേരിൽ ചെണ്ടുമല്ലി കൃഷിയുമായി ജിഎച്ച്എസ്എസ് മാലോത്ത് കസബ എൻ എസ് എസ് യൂണിറ്റ്. പദ്ധതി ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ ഉദ്ഘാടനം ചെയ്തു. പാഠഭാഗവുമായി ബന്ധപ്പെട്ട കൃഷി അറിവുകൾ നേർ അനുഭവത്തിലെത്താനും കാർഷിക സംസ്കാരത്തിൻറെ ഔന്നിത്യത്തില് അഭിമാനം കൊണ്ട് കൃഷിയെ ചേർത്തുപിടിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാനുമുള്ള ആദ്യ പടിയാണ് ഈ ചെണ്ടുമല്ലി കൃഷി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി ടി എ വൈസ് പ്രസിഡന്റ്‌ സനോജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ മിനി പോൾ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബാലാമണി പി.ബി നന്ദിയും പറഞ്ഞു.
ഓണവിപണി ലക്ഷ്യമാക്കി തദ്ദേശീയമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി കസബ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ചത്.

No comments