Breaking News

ഉന്നത വിജയികൾക്ക് അനുമോദനവും, വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും നടത്തി ബളാൽ ടൗൺ ക്ലബ്ബ്


വെള്ളരിക്കുണ്ട് : ബളാൽ ടൗൺ ക്ലബിൻ്റെ "മികവ് 2025 "പരിപാടിയുടെ ഭാഗമായി എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾ അനുമോദനം നൽകി. പരിപാടിയുടെ ഭാഗമായി ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു. "മികവ് 2025 "വെള്ളരിക്കുണ്ട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി.സതീഷ് ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥികൾക്കുള്ള നോട്ട് ബുക്ക് വിതരണം ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ പി ടി എ പ്രസിഡൻ്റ് ജേക്കബ്ബ് ഇടശ്ശേരി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് വിനീത് കപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സന്ധ്യാ ശിവൻ, സോന തോമസ്, രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ശ്യാം കൃഷ്ണദയാൽ സ്വാഗതവും, വൈസ് പ്രസിഡൻറ് അഖിൽ കുമാർ നന്ദിയും പറഞ്ഞു

No comments