ഒളവറ ഗ്രന്ഥാലയം പൂരക്കളി അവാർഡ് ജേതാവിനെ അനുമോദിച്ചു
തൃക്കരിപ്പൂർ: ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം ഹാളിൽ സംസ്ഥാന പൂരക്കളി കലാ അക്കാദമി അവാർഡ് ജേതാവ് കെ.വി.കൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു. കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സീനിയർ മെമ്പർ ഏ.വി. പത്മനാഭൻ ഉപഹാര സമർപ്പണം നടത്തി.ഗ്രന്ഥാലയം സെക്രട്ടറി സി. ദാമോദരൻ,നേതൃ സമിതി കൺവീനർ വി.കെ. രതീശൻ,ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലർമാരായ ടി.വി.ഗോപി,കെ.വി. സുരേന്ദ്രൻ,കലാസമിതി പ്രസിഡണ്ട് കെ.മുകുന്ദൻ,ടി. രാജീവൻ,ലൈബ്രേറിയൻ കെ.സജിന എന്നിവർ പ്രസംഗിച്ചു.
വായന വെളിച്ചും പരിപാടികൾ വിജയകരമായി സംഘടിപ്പിച്ച കൺവീനർ ആശാ പവിത്രൻ, കോഡിനേറ്റർ ഗ്രീഷ്മ. കെ.പി എന്നിവരെ ആദരിച്ചു.ഏറെക്കാലം ഗ്രന്ഥാലയത്തിന്റെയും കലാസമിതിയുടെയും നേതൃത്വം വഹിച്ചിരുന്ന എം കൃഷ്ണൻ്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു.
No comments