പെരിയ ഡോ .അംബേദ്കർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
പെരിയ : ഡോ .അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. ഡോ.കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു. കോളേജുകളില്‍ ബിരുദദാന ചടങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ,പ്രചോദനവും വളരെ വിലപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ .ജയചന്ദ്രന്‍ കീഴോത്ത് അദ്ധ്യക്ഷനായി. ഡോ .അംബേദ്കര്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ചറല്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുജീബ് മെട്രോ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അംബേദ്കര്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി. സാവിത്രി,ട്രസ്റ്റ് പി .ആര്‍ .ഒ, സി. മുഹമ്മദ് കുഞ്ഞി, കോളേജിലെ വിവിധ വകുപ്പ് തലവന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ .അംബേദ്കര്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ.ബിപുലാറാണി സ്വാഗതവും ഐ ക്യു എ സി കോ-ഓര്‍ഡിനേറ്റര്‍ പി. അഭിലാഷ് നന്ദിയും പറഞ്ഞു.
No comments