സമഗ്ര ശിക്ഷാ കേരളക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതിന് എതിരെ SSKയിലെ ജീവനക്കാർ ജില്ലാ പ്രോജക്ട് ഓഫീസിന് മുന്നിൽ ധർണ നടത്തി
സമഗ്ര ശിക്ഷാ കേരളക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതിന് എതിരെ SSKയിലെ ജീവനക്കാർ 2025 ജൂലൈ 1 രാവിലെ 11 മണിക്ക് SSKകാസർഗോഡ് ജില്ലാ പ്രോജക്ട് ഓഫീസിന് മുന്നിൽ ധർണ നടത്തി.
വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർധിപ്പിക്കാൻ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ പ്രൊജക്റ്റ് പദ്ധതിയുടെ തുടർച്ചയാണ് കേന്ദ്രാവിഷ്ക്കാര പദ്ധതിയായ സമഗ്ര ശിക്ഷ. 60:40%എന്ന രീതിയിൽ തുടർന്ന് വരുന്ന പദ്ധതി പ്രകാരം കുറച്ചു കാലമായി കേന്ദ്ര സർക്കാർ ഫണ്ട് വെട്ടി കുറയ്ക്കാൻ തുടങ്ങീട്ട്. നിലവിൽ 1800കോടി രൂപയാണ് സംസ്ഥാന സർക്കാരിന് കുടിശിഖയായി കേന്ദ്രം നൽകേണ്ടത്.
വിവിധ ബി ആർ സി കളിലും ജില്ലാ സംസ്ഥാന ഓഫീസിലുമായി 1000 ത്തോളം വരുന്ന കരാർ -ദിവസവേതനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ പട്ടിണിയിലാക്കുകയാണ് കേന്ദ്ര സർക്കാർ.
സംസ്ഥാന സർക്കാർ നൽകേണ്ട 40%പദ്ധതി വിഹിതം കഴിഞ്ഞിട്ടും കുറച്ചു മാസങ്ങളായി ജീവനക്കാരെ സംസ്ഥാന സർക്കാർ സംരക്ഷിച്ചു വരുന്നു.
ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അവകാശം പോലും ലംഘനം നടത്തുന്ന, ഭരണഘടന പരമായ വിദ്യാഭ്യാസ അവകാശത്തിൽ കാവി പുതയ്ക്കാനും ചരിത്ര -ശാസ്ത്ര പഠനത്തെ വികൃതപെടുത്താനുള്ള പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കാത്ത കാരണമാണ് കേന്ദ്ര സർക്കാർ ഫണ്ട് നല്കാത്തതിന് പ്രധാന കാരണം. അത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്.
എന്നാൽ, സമഗ്ര ശിക്ഷ കേരള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടുള്ള വിദ്യാഭ്യാസ പ്രൊജക്റ്റ് അല്ല.
പൊതു വിദ്യാലയത്തെയും പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കരാർ -ദിവസവേതനക്കാരുടെ സേവന വേതന സംരക്ഷണത്തിനും പട്ടിണിയില്ലാതെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ്
'കേരള സ്റ്റേറ്റ് എഡ്യൂക്കേഷണൽ പ്രൊജക്റ്റ് എംപ്ലോയീസ് യൂണിയൻ (CITU )സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ നടത്തി
സമഗ്ര ശിക്ഷ കേരളയ്ക്ക് കേന്ദ്രം അനുവദിക്കാനുള്ള മുഴുവൻ തുകയും അനുവദിക്കുക എസ് എസ് കെ ജീവനക്കാരുടെ ശമ്പളം ഉടൻ ലഭ്യമാക്കുക ജീവനക്കാരെ പട്ടിണിക്കിടുന്ന നിലപാട് തിരുത്താൻ അധികാരികൾ തയ്യാറാവുക
എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തിയത്. സമരം സിഐടിയു കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പി മണിമോഹൻ ഉദ്ഘാടനം ചെയ്തു അഭിവാദ്യം ചെയ്തുകൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഹരിദാസ് മാസ്റ്റർ ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ എന്നിവർ സംസാരിച്ചു ജില്ലാ യൂണിയൻ ജില്ലാ സെക്രട്ടറി പി പ്രമോദ് സാഗരവും ജില്ലാ പ്രസിഡണ്ട് ടി കെ ചിത്ര അധ്യക്ഷത വഹിച്ചു യൂണിയൻ ജില്ലാ ട്രഷറർ പി എ ജാഷിർ നന്ദി പറഞ്ഞു
No comments