Breaking News

ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി


ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് യശ്ശശരീനായ ഉമ്മൻ ചാണ്ടി സാർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ ജനകീയ പ്രവർത്തനങ്ങളിൽനിന്നും ഊർജം പകർന്നുകൊണ്ടായിരിക്കണം ഭാവി തലമുറ സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ടതെന്നും ചടങ്ങിൽ അനുസ്മരണപ്രഭാഷണം നടത്തിയ ഡി സി സി  ജനറൽ സെക്രട്ടറി ശ്രീ ഹരീഷ് പി  നായർ പറഞ്ഞു. വാർഡ് പ്രസിഡന്റ് ശ്രീ സി വി ശ്രീധരൻ അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീ ജോസ്കുട്ടി അറക്കൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ വൈസ് പ്രെസ്ഡന്റ്  ശ്രീ മാധവൻ നായർ ,ജോർജ് ജോസഫ് ആഴാത്ത്,ജെയിംസ് വടക്കേകുന്നേൽ, എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു. മുൻ കെ പി സി സി പ്രസിഡന്റ്റുമാരായ തെന്നല ബാലകൃഷ്ണ പിള്ള, സി വി പത്മരാജൻ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വാർഡ് സെക്രട്ടറി അരവിന്താക്ഷൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

No comments