Breaking News

കുന്നിടിച്ചിൽ ഭീഷണി; വീരമലയെ തട്ടുകളാക്കി സുരക്ഷാഭിത്തി പണിയും


ചെറുവത്തൂർ : ദേശീയപാതയില്‍ വീരമലക്കുന്നിന് സമീപം കുന്നിടിയുന്ന അപകട ഭീഷണി ഒഴിവാക്കാന്‍ മഴക്കാലത്തിന് ശേഷം മലയെ തട്ടുകളാക്കി മാറ്റി സുരക്ഷ കവചം ഒരുക്കാന്‍ തീരുമാനം. സ്ഥലം സന്ദര്‍ശിച്ച ദേശീയപാത അതോറിറ്റിയുടെ ഉന്നത സംഘമാണ് ഈ നിര്‍ദേശം മുന്നില്‍ വെച്ചത്. നിലവില്‍ മണ്ണിടിച്ചില്‍ തടയാന്‍ താല്‍ക്കാലിക മാര്‍ഗമെന്ന നിലയില്‍ റോഡില്‍ കുന്നുകൂടിക്കിടക്കുന്ന മണ്ണുനീക്കി താല്‍ക്കാലിക സുരക്ഷ ഭിത്തി നിര്‍മിക്കുന്നതിനും നിര്‍ദേശം നല്‍കി. ഇരു പണികള്‍ക്കുമായുള്ള രൂപരേഖ ഉടന്‍ തയാറാക്കും. കഴിഞ്ഞ ദിവസം ഇവിടെ വന്‍തോതില്‍ കുന്നിടിഞ്ഞ് കാര്‍ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വീരമലയിലെ മണ്ണിന്റെ ഘടന വിലയിരുത്തിയ പഠനത്തിനും ഡ്രോണ്‍ വഴി നടത്തിയ പരിശോധനയ്ക്കും ശേഷം ഇവിടെ ഏറ്റവും അനുയോജ്യമായ സംരക്ഷണ പദ്ധതി എന്ന നിലയിലാണ് മലയില്‍ തട്ടുകളാക്കി സുരക്ഷാകവചം ഒരുക്കുന്നത്.


No comments