പെൻഷൻ പരിഷ്കരണ നടപടി ത്വരിതപ്പെടുത്തണം ; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെസ്റ്റ് എളേരി യൂണിറ്റ് കൺവൻഷൻ
ഭീമനടി : പെൻഷൻ പരിഷ്കരണ നടപടി ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെസ്റ്റ് എളേരി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. വരക്കാട് പി എ സിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ വസന്തകുമാർ അധ്യക്ഷനായി. മുതിർന്ന പെൻഷൻകാരെ ആദരിച്ചു. പി ബാബുരാജ്, പി സി സെബാസ്റ്റ്യൻ, കെ എ കൃഷ്ണൻ,ടി വി തങ്കമണി, കെ ജനാർദനൻ എന്നിവർ സംസാരിച്ചു. സി വി രാജൻ സ്വാഗതവും കെ കരുണാകരൻ നന്ദിയും പറഞ്ഞു.
No comments