Breaking News

ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായ വെസ്റ്റ് എളേരി കമ്മാടത്തെ ടി ജി ശ്രീജ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ചികിത്സ സഹായം തേടുന്നു


ഭീമനടി : കാൻസർ ബാധിച്ച് ചികിത്സയിലായ വെസ്റ്റ് എളേരി കമ്മാടത്തെ ടി ജി ശ്രീജ(40) ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായം തേടുന്നു. കമ്മാടത്തെ എം ഗോപാലന്റെയും പത്മിനിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ശ്രീജ. ഒരു സഹോദരൻ ഉണ്ടായിരുന്നത് കുറച്ചു മാസം മുമ്പ് മരിച്ചു. ശ്രീജയ്ക്ക് എസ്എസ്എൽസി, പ്ലസ്ടു പഠിക്കുന്ന രണ്ട് പെൺമക്കളാണ് ഉള്ളത്. മൂന്ന് വർഷമായി കാൻസർ ചികിത്സയിലാണ്. 10ലക്ഷത്തോളം രൂപ ഇതുവരെ ചിലവായി. ഇപ്പോൾ രോഗം തലച്ചോറിനെ ബാധിച്ച് കണ്ണിന്റെ കാഴ്ച കുറഞ്ഞു കുറഞ്ഞു വരികയാണ്.തീർത്തും നിർധന കുടുംബമാണ് ഇവരുടേത്. പലരുടെയും സഹായത്തിലാണ് ഇതുവരെ ചികിത്സ നടത്തിയത്. തുടർ ചികിത്സയ്ക്ക് വഴികാണാതെ ബുദ്ധിമുട്ടുകയാണ് ശ്രീജയുടെ കുടുംബം. നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹനൻ രക്ഷാധികാരിയായും പഞ്ചായത്ത് അംഗം മുഹമ്മദ് ഷെരീഫ് ചെയർമാൻ, ഇ കെ കുമാരൻ കൺവീനർ, എം ടി കൃഷ്ണൻ ട്രഷറർ ആയി കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീണ ബാങ്ക് ചിറ്റാരിക്കാൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ :40595101047442. IFSC code: KLGB0040595.

No comments