മറിഞ്ഞ എല്‍പിജി ടാങ്കര്‍ ഉയര്‍ത്തുന്നതിനിടെ വാല്‍വ് പൊട്ടി വാതകം ചോരുന്നു; കാഞ്ഞങ്ങാട് ജനങ്ങളെ ഒഴിപ്പിക്കുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതകം ചോര്‍ന്നു. ടാങ്കറിന്റെ വാല്‍വ് പൊട്ടിയതോടെയാണ് വാതകം ചോര്‍ന്നത്. ഇതോടെ പ്രദേശത്ത് അര കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്നലെ ഉച്ചക്കാണ് മറിഞ്ഞത്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗലാപുരത്തു നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടക്കാനാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി മണിക്കൂറുകള്‍ എടുക്കും.
No comments