Breaking News

ത്രിതല തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്സ്: വെള്ളരിക്കുണ്ട് പാത്തിക്കരയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി


വെള്ളരിക്കുണ്ട് : വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് മുന്നൊരുക്കം തുടങ്ങി.

ജില്ലയിൽ കോൺഗ്രസ്സ് പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.

പാത്തിക്കരയിൽ നടന്ന കുടുംബ സംഗമം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷിജോ ജോർജ്ജ് അധ്യക്ഷത വഹിച്ചു..

പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യഅഥിതി ആയിരുന്നു. ഡി. സി. സി.വൈസ് പ്രസിഡന്റ് പി. ജി. ദേവ്. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ.യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് , ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മധുബാലൂർ.വാർഡ് മെമ്പർ വിനു കെ. ആർ. മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിൻസി ജെയിൻ. മണ്ഡലം പ്രസിഡന്റ്  എം. പി. ജോസഫ്.പി. രാഘവൻ. അഡ്വ. ജോസ് സെബാസ്റ്റ്യൻ. ജോസ് വടക്കേപറമ്പിൽ. ദിലീപ് മാത്യു എന്നിവർ പ്രസംഗിച്ചു.

No comments