ഇരിയ ലാലൂരിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു
അമ്പലത്തറ: ഇരിയ, ലാലൂരിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. യാത്രക്കാരനായ പുല്ലൂർ, വിഷ്ണുമംഗലത്തെ ഭാസ്ക്കരൻ (57) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ പുല്ലൂർ, മധുരം പാടിയിലെ മാധവൻ, വിഷ്ണു മംഗലത്തെ സുധാകരൻ, ഭാര്യ സാവിത്രി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാവിലെ ഗുരുപുരം കല്ലന്തോൾ റോഡിൽ ലാലൂർ ഇറക്കത്തിലാണ് അപകടം. സാവിത്രിയുടെ ലാലൂരിലുള്ള പറമ്പിലേക്ക് ജോലിക്ക് പോകുകയായിരുന്നു ഓട്ടോ യാത്രക്കാർ.
No comments