പടന്നക്കാട്ടെ പോക്‌സോ കേസ്; വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
പടന്നക്കാട് ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. സംഭവത്തില്‍ കുടക് നാപ്പോക്ക് സ്വദേശി സലീം (38) കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. 2024 മെയ് 15നാണ് കേസിനാസ്പദമായ സംഭവം.
No comments