Breaking News

40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടിയുമായ യുവതി പിടിയിൽ

ന്യൂഡൽഹി 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ യുവതി പിടിയിൽ. ഇൻസ്റ്റഗ്രാമിൽ 1.2 മില്യൻ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറും നടിയുമായ സന്ദീപ വിരക്കിയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അംഗീകൃത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹൈബൂകെയർ.കോം എന്ന വെബ്സൈറ്റിന്റെ ഉടമയാണ് പിടിയിലായ സന്ദീപ വിർക്ക്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (വിശ്വാസ വഞ്ചന), സെക്ഷൻ 420 (വഞ്ചന) എന്നിവ പ്രകാരം മൊഹാലിയിലാണ് സന്ദീപയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇഡി ഇവരുടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വസതികളിലും ഓഫിസുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

No comments