പേവിഷബാധ ബോധവത്കരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു
പരപ്പ : പേവിഷബാധ ബോധവത്കരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു. മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള മിഷൻ റബീസ് എന്ന പ്രൊജക്ടിൻ്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മിഷൻ റബീസ് എഡ്യൂക്കേഷൻ ഓഫീസർ കെ.ജിഷ്ണു കൃഷ്ണൻ ക്ലാസെടുത്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. പി.കെ.ബാലചന്ദ്രൻ, അനിത മേലത്ത്, അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.
No comments