ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന ബ്രഹ്മശ്രീ പത്മനാഭന്‍ മരുതംപാടിത്തായര്‍ അന്തരിച്ചു
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന ബ്രഹ്മശ്രീ പത്മനാഭന്‍ മരുതംപാടിത്തായര്‍ (മരുതംപാടി നാരായണന്‍ പത്മനാഭന്‍) അന്തരിച്ചു. 64 വയസായിരുന്നു. പ്രശസ്ത താന്ത്രിക കുടുംബമായ പുല്ലൂര്‍ വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. 2008 മുതല്‍ 2009 വരെ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതല്‍ 2015 വരെ പെരിയ നമ്പിയായും ശ്രീ പത്മനാഭസ്വാമിയെ സേവിച്ചു. നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉഷ പത്മനാഭനാണ് ഭാര്യ. കിഷോര്‍ നാരായണന്‍, പത്മകുമാര്‍ എന്നിവര്‍ മക്കളും കൃഷ്ണപ്രിയ മരുമകളുമാണ്. കേശവന്‍ അഞ്ജനംതോടിത്തായര്‍, ശിവദാസ് മരുതംപാടിത്തായര്‍(തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മേല്‍ശാന്തി), സത്യന്‍ മരുതംപാടിത്തായര്‍(പുല്ലൂര്‍ വിഷ്ണുമംഗലം മഹാവിഷ്ണുക്ഷേത്രം മേല്‍ശാന്തി), ശ്രീരാമന്‍ മരുതംപാടിത്തായര്‍ (നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ഉച്ചയോടുകൂടി മരുതംപാടി ഇല്ലത്ത് നടക്കും.
No comments