വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് ആരംഭിച്ചു
വെള്ളരിക്കുണ്ട് : ഓഗസ്ററ് 9 വ്യാപാരദിനത്തോട് അനുബന്ധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് ആരംഭിച്ചു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ക്യാമ്പ് ഉത്ഘാടനം ചെയ്തു . വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ ഷാജി പി വി സ്വാഗതം പറഞ്ഞു .ഇന്ന് രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണിവരെ വെള്ളരിക്കുണ്ട് വ്യാപാര ഭവനിലാണ് പരിശീലന ക്യാമ്പ്.ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ, ചെസ്സ് പരിശീലകൻ രാജേഷ് പരപ്പയും ക്യാമ്പിൽ പങ്കെടുക്കുന്ന 60 ഓളം കുട്ടികൾക്ക് ചെസ്സ് പരിശീലനം നൽകുന്നു
No comments