ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന കമ്മറ്റി പുന:സംഘടിപ്പിച്ചു ; ജില്ലയിൽ നിന്ന് രണ്ട് വൈസ് പ്രസിഡന്റുമാർ
കാഞ്ഞങ്ങാട് : ബി.ജെ.പി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന കമ്മറ്റി പുന:സംഘടിപ്പിച്ചു. മുകുന്ദൻ പള്ളിയറയാണ് സംസ്ഥാന പ്രസിഡൻ്റ്. ജില്ലയിൽ നിന്ന് രണ്ട് വൈസ് പ്രസിഡൻ്റ്മാർ. പനത്തടിയിലെ ഷിബു പാണത്തൂരും, കോടോം ബേളൂർ എണ്ണപ്പാറയിലെ ടി.ഡി ഭരതനുമാണ് ജില്ലയിൽ നിന്നുള്ള വൈസ് പ്രസിഡൻ്റുമാർ. ഏഴ് വൈസ് പ്രസിഡൻ്റുമാരും, മൂന്ന് ജനറൽ സെക്രട്ടറിമാരും, എട്ട് സെക്രട്ടറിമാരേയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇന്നലെ പുതിയ സംസ്ഥാന കമ്മറ്റിയെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. പനത്തടി സ്വദേശിയായ ഷിബു പാണത്തൂരും , കോടോം ബേളൂർ എണ്ണപ്പാറ സ്വദേശിയായ ടി.ഡി ഭരതനുമാണ് ജില്ലയിൽ നിന്നുള്ള വൈസ് പ്രസിഡണ്ടുമാർ.
2015 മുതൽ സംഘടനയുടെ വിവിധ ചുമതലകൾ വഹിച്ചു വരുന്ന ഷിബു പാണത്തൂർ തുടക്കത്തിൽ ഒരു വർഷക്കാലത്തോളം പട്ടികവർഗ്ഗ മോർച്ചയുടെ കാസറഗോഡ് ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ചു. 2016 മുതൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ജില്ല ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്ന് 2019 ൽ വനവാസി വികാസ കേന്ദ്രത്തിന്റെ കാസർഗോഡ് ജില്ലയുടെ സംഘടന സെക്രട്ടറിയായി. 2022 ൽ കണ്ണൂർ വിഭാഗിന്റെ ഹിതരക്ഷ പ്രമുഖായി പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലും പ്രവർത്തിച്ചു. 2024 മുതൽ പൂർണ്ണ സമയ പ്രവർത്തകനായി ഇടുക്കി ജില്ലയുടെ സംഘടന സെക്രട്ടറിയായി പ്രവർത്തിച്ചു വരികെയാണ് പട്ടിക വർഗ്ഗ മോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായി നിയമിതനാകുന്നത്. ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങളും, വിവിധ സാമൂഹ്യ സേവന രംഗങ്ങളിലെ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്. പട്ടികവർഗ്ഗ മേഖലകളിലെ അതിക്രമങ്ങൾ, പോക്സോ കേസുകൾ എന്നിവ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പോലീസ് സംവിധാനമായ സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന്റെ കാസർഗോഡ് ജില്ലാ മോണിറ്ററിംഗ് മെമ്പർ കൂടിയാണ് ഇദ്ദേഹം.
ഭരതൻ ടി.ഡി ദീർഘകാലം പട്ടികവർഗ്ഗ മോർച്ചയുടെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ആയിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു. കഴിഞ്ഞവർഷം മുതൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.
No comments