Breaking News

വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന്നുള്ള സ്ക്രീനിങ്ങ് ക്യാമ്പ് പരപ്പയിൽ നടന്നു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീശൻ ഉൽഘാടനം ചെയ്തു


പരപ്പ :  കേരള സീനിയർ സിറ്റിസൺസ് ഫോറം കാസറഗോഡ് ജില്ലാ കമ്മറ്റിയും PMDK കോഴിക്കോട് A LIM CO യും സംയുക്തമായി സംഘടിപ്പിക്കുന്ന വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന്നുള്ള സ്ക്രീനി ങ്ങ് ക്യാമ്പ് പരപ്പ പള്ളിക്കൈ ബിൽഡിംഗിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ടി. അമ്പു ബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സതീശൻ ഉൽഘാടനം ചെയ്തു ALI M CO ഓഫീസർ അജിത് കുമാർ വി. പദ്ധതി വിശദീകരിച്ചു. ജില്ലാ ജോ.സെക്രട്ടറി രത്നാകരൻ പിലാത്തടം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് വിജയൻ കോട്ടക്കൽ, സി.കെ ബാലചന്ദ്രൻ, പുഴക്ക ര കുഞ്ഞിക്കണ്ണൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ സവാഗതവും യൂണിറ്റ് സെക്രട്ടറി കാനത്തിൽ ഗോപാലൻ നന്ദിയും പറഞ്ഞു. ക്യാമ്പിന് എം. പുരുഷോത്തമൻ, ശിവദാസൻ കെ. ടി.ശശിധരൻ പി.ആർ. ഭരതൻ കരപ്പാത്ത് ബാലകൃഷ്ണൻ ടി. കൃഷ്ണൻ വിവി .രാമചന്ദ്രൻ കാട്ടിപ്പൊയിൽ എന്നിവർ നേതൃത്ത്വം നൽകി. ക്യാമ്പിൽ മുന്നോറോളം പേർ പങ്കെടുത്തു.

No comments