Breaking News

കാട്ടുപന്നികളുടെ രൂക്ഷമായ ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ അധികാരികൾ മുന്നിട്ടിറങ്ങണം ; ബിരിക്കുളം പച്ചക്കറി ഉത്പാദക സംഘം വാർഷിക ജനറൽ ബോഡി യോഗം


വരഞ്ഞൂർ : ബിരിക്കുളം പച്ചക്കറി ഉത്പാദക സംഘത്തിൻ്റെ വാർഷിക ജനറൽ ബോഡി യോഗം സൗഹൃദ പുരുഷ സംഘം ഓഫീസിൽ വെച്ച് നടന്നു.രൂക്ഷമായ പന്നി ശല്യവും, കുരങ്ങ്, മയിൽ തുടങ്ങിയ ശല്യം കാരണം കർഷകർ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ ജനകീയ കൂട്ടായ്മയിലൂടെ ലൈസൻസുള്ള തോക്ക് കാരെ ഉപയോഗിച്ച് പന്നികളെ ഓടിക്കാൻ അധികാരികൾ മുന്നിട്ടിറങ്ങിയാൽ പച്ചക്കറി ഉത്പാദക സംഘം പൂർണ്ണ പിന്തുണയും, സഹകരണവും നല്കുമെന്ന് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കൃഷികൾ ഉപേക്ഷിക്കാൻ  പന്നിശല്യം കാരണം കർഷകർ നിർബന്ധിതരായിക്കുകയാണെന്നും യോഗം ആവശ്യപ്പെട്ടു. യോഗം കിനാനൂർ കൃഷി ഓഫീസർ ജിജി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡണ്ട് ബാലഗോപാലൻ പി കാളിയാനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യൻ കെ സ്വാഗതവും സി കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളായ് സി കെ ബാലചന്ദ്രൻ പ്രസിഡണ്ട് 'ബാലഗോപാലൻ പി കാളിയാനം സെക്രട്ടറി, കെ സത്യൻ ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

No comments