ബളാലിലെ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത.. ഉടമയ്ക്ക് തിരിച്ചുകിട്ടിയത് നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൈചെയിൻ
വെള്ളരിക്കുണ്ട് : നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു പവൻ തൂക്കം വരുന്ന കൈ ചെയിൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആലക്കോട് സ്വദേശി ടോണി ഇ എം. തനിക്കു റോഡിൽ നിന്നും വീണു കിട്ടിയ സ്വർണ്ണചെയിൻ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത് ബളാലിലെ ഓട്ടോ ഡ്രൈവർ വിനോദ് ബളാൽ.
ആലക്കോട് സ്വദേശിയായ ടോണി ഇ എം ഭാര്യ വീടായ പെരിയങ്ങാനത്തേക്ക് ബൈക്കിൽ പോകുന്ന വഴി നർക്കിലക്കാടിന് അടുത്ത് വെച്ചാണ് ചെയിൻ നഷ്ടപെട്ടത്. ചെയിൻ നഷ്ടപ്പെട്ട കാര്യം ടോണി അപ്പോൾ അറിഞ്ഞിരുന്നില്ല. പിന്നീട് ഇതുവഴി ചിറ്റാരിക്കാലിൽ ഓട്ടം പോയി തിരിച്ചു വരുകയായിരുന്ന വിനോദിന് സ്വർണ്ണ ചെയിൻ റോഡിൽ നിന്നും വീണു കിട്ടുകയും. കിട്ടിയ വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും കൈചെയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. സുഹൃത്തുക്കൾ വഴി ഉടമ സോഷ്യൽ മീഡിയ പോസ്റ്റ് കാണുകയും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു . വിനോദിനെ വിവരം അറിയിച്ചതിൽപടി വിനോദും സുഹൃത്തായ മഹേഷും സ്റ്റേഷനിൽ എത്തുകയും ഉടമയ്ക്ക് പോലീസുകാരുടെ സാനിധ്യത്തിൽ സ്വർണ്ണം കൈമാറുകയും ചെയ്യുകയായിരുന്നു
No comments