ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണൽ പ്രോഗ്രാം ഇടത് പ്രചരണവേദിയാക്കി ; പ്രതിഷേധവുമായി ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി
പദ്ധതിക്ക് കോടിക്കണക്കിന് രൂപ നീതി ആയോഗ് വഴി കേന്ദ്ര സർക്കാർ നൽകിയത് മറച്ചുവച്ച് ജനപ്രതിനിധികളെയും, പൊതുജനത്തെയും വഞ്ചിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന സഹായങ്ങൾ തമസ്ക്കരിച്ച് ഇടത് ജനപ്രതിനിധികൾ നടത്തുന്ന ഇത്തരം സമീപനത്തിന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും കൂട്ടുനിൽക്കുന്നു. കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാനും, തമസ്ക്കരിക്കാനും ഉള്ള നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി ബി.ജെ.പി. മുന്നോട്ടു വരുമെന്നും ബി.ജെ.പി. വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറിമാരായ കെ.കെ. വേണുഗോപാൽ, ശ്രീജിത് പറക്കളായി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
No comments